ഫേസ്ബുക്കിൽ എന്നും കേറിയിറങ്ങുന്ന നമ്മുക്ക് ഇവിടുത്തെ മനശാസ്ത്രം ഒരുവിധമൊക്കെ അറിയാം. നമുക്ക് ഇഷ്ടമുള്ളവരുടെ പടങ്ങൾ ലൈക്കും. അതിപ്പോ എത്ര തല്ലിപ്പൊളി പടമാണെങ്കിലും ശരി. ഇവിടെ നരേന്ദ്ര മോഡി നമ്മുടെ പ്രധാനമന്ത്രി. പിന്നെ സുക്കർബർഗ് പണ്ടേ നമ്മുടെ സ്വന്തം ആള് .. അപ്പൊ പിന്നെ അവരുടെ പ്രൊഫൈൽ പിക് നമ്മള് വിട്വോ ? നമ്മളും ലൈക്കി. നമ്മിടെ പിക് അതുപോലെ ആക്കി.
വളരെ ബുദ്ധിപരമായ മാർക്കറ്റിംഗ് തന്ത്രമാണ് Free Basics അഥവാ internet.orgൽ ഫേസ്ബുക്ക് ഇവിടെ നടത്തിയത് .. ഇന്ത്യയിൽ പെട്ടന്ന് ചിലവാവുന്ന രണ്ടു സാധനങ്ങളുടെ കൂട്ടുപിടിച്ചു .. ഒന്ന് ദേശസ്നേഹം .. രണ്ടു Free എന്ന വാക്കിനോടുള്ള ആക്രാന്തം ..
വാക്കിൽ ഒരു ഫ്രീ ഉണ്ടെങ്കിലും ഇവിടെ Free Basicsലെ 'Free' സൌജന്യത്തിലെ ഫ്രീ ആണ് അല്ലാതെ സ്വതന്ത്രത്തിലെ ഫ്രീ അല്ല. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ പണ്ട് ജയലളിത തമിഴ്നാട്ടിൽ കൊടുത്ത Free സൈക്കിളും റ്റീവിയുമില്ലെ ? അതിലെ Free.
*എന്താണ് ഇന്ത്യയിൽ Free Basics ?*
ഇന്ത്യ ഗൊവർമെന്റ് ഫേസ്ബുക്കും റിലയൻസും ആയി കൂട്ടുപിടിച്ച് Digital India പദ്ധതിയുടെ ഭാഗമായി നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് ഇന്ത്യയിൽ Free Basics. റിലയൻസ് എല്ലാവർക്കും sim ഫ്രീ ആയിക്കൊടുക്കും അതുവഴി ഫേസ്ബുക്കും അനുബന്ധ സൈറ്റുകളും സൗജന്യമായി ലഭിക്കും. ഇനി മറ്റു വല്ല സൈറ്റുകളും വേണമെങ്കിൽ, ഉദാഹരണത്തിനു mathubhumi.com നിങ്ങൾക്ക് വേണമെങ്കിൽ, അതിനു ഫേസ്ബുക്കും റിലയൻസും വിചാരിക്കണം. മാതൃഭൂമി ആദ്യം ഒരു അപേക്ഷ ഫേസ്ബൂകിന് കൊടുക്കണം. ഫേസ് ബുക്ക് ഈ അപേക്ഷ സ്വീകരിച്ചാൽ എല്ലാവക്കും മാതൃഭുമി Free Basics വഴി കിട്ടും. ഇനി ഫേസ് ബുക്ക് ആ അപേക്ഷ നിരസിച്ചാൽ പിന്നെ റിലയൻസ് കനിയണം. തന്റെ സിം ഉപയോഗിക്കുന്നവർക്ക് Free Basics അല്ലാത്ത സൈറ്റുകൾ ഉപയോഗിക്കാൻ കൂടിയ ഫീ ആണെങ്കിൽ മാതൃഭൂമിക്ക് അവിടേം പണി കിട്ടും. റിലയൻസും ഫേസ്ബുക്കും വിചാരിച്ചാൽ ഒരു വലിയ ശതമാനം ആളുകൾക്ക് കിട്ടുന്ന ഇന്റർനെറ്റിന് അങ്ങനെ പിടി വീഴും. ഇന്റർനെറ്റിന് മാത്രമല്ല ഇന്റർനെറ്റ് ഉപയോഗിക്കുന്ന മൊബൈൽ അപ്പ്സിനും പിടി വീഴും. ഒട്ടു മിക്ക എല്ലാ വെബ് സൈറ്റുകൾ കിട്ടിയാൽ പോലും ആളുകൾ എന്ത് കാണണം എന്ന് നിയന്ത്രിക്കുന്നത് ഈ കമ്പനികൾക്ക് കഴിയും.
Free Basicsനു അനുകൂലാമായി വരുന്ന വാതം ഇത് പാവപ്പെട്ടവർക്ക് ഉപയോഗപ്പെടും എന്നതാണ്. ഒന്നും ഇല്ലാത്തതിനെക്കാളും നല്ലതല്ലേ ഇത്തിരിയെങ്കിലും ഇന്റർനെറ്റ് കിട്ടുന്നത് എന്നും. രാജ്യത്ത് TV ഇല്ലാത്ത ലക്ഷക്കണക്കിന് ആൾക്കാർക്ക് ഞങ്ങൾ TV സൗജന്യമായി കൊടുക്കാം പക്ഷെ അതിൽ കൈരളി ചാനൽ മാത്രമേ കിട്ടു എന്ന് CPMകാർ പറഞ്ഞാ എങ്ങനിരിക്കും ? അതുപോലാണിത്. തിരഞ്ഞിടുക്കപ്പെടാൻ ഒരുപാടുണ്ടായിട്ടും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ഒരുകൂട്ടം ജനതയ്ക്ക് നിഷേതിക്കപ്പെടുന്നു. അതാണ് പ്രശ്നം. അതു മാത്രമാണ് പ്രശ്നം.
*ഇന്ത്യ ഗവർമെന്റിന് ഇതിലെ നേട്ടം*
ലക്ഷനക്കനക്കിനു ഉപബോക്താക്കൾക്ക് 50 ശതമാനത്തിനു മേൽ സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഇതുവഴി ഇന്ത്യയുടെ ഉല്പാതനം കൂടും എന്നതാണ് ഒരു നേട്ടം.
പക്ഷെ ഇതിൽ ഫേസ്ബുക്കിന്റെ ഇടപെടൽ സംശയാസ്പദമാണ്. ഒരു രാജ്യത്ത് ഇന്റർനെറ്റ് എല്ലവിടെയും എത്തിക്കാൻ ഫേസ്ബുക്ക് പോലൊരു software കമ്പനിയുടെ ആവശ്യമില്ല. മറിച്ച് Reliance, BSNL തുടങ്ങിയ Service Providers മതിയാവും. ഫേസ്ബുക്ക് എന്ന ഒരു കമ്പനിയിൽ നിന്നും സങ്ങേതികമായി ഒരു സഹായവും തന്നെ ഇതിനു ആവശ്യമില്ല. ഇന്ത്യയെ പോലുള്ള സാമ്പത്തികമായി ശക്തമായ ഒരു രാജ്യത്തിന് അവരുടെ സാമ്പത്തിക സഹായവും ആവശ്യമില്ല. നിലവിൽ അല്ലെങ്കിലേ ഫ്രീയായി ലഭിക്കുന്ന ഒരുപാട് വെബ് സൈറ്റുകൾ നിയന്ത്രിച്ച് എണ്ണത്തിൽ കുറവ് വരുത്തി തരാം എന്നല്ലാതെ ഫേസ്ബുക്ക് മറ്റൊന്നും വാഗ്ദാനം ചെയ്യുന്നില്ല എന്നതാണ് സത്യം.
ഭരണത്തിരിക്കുന്നവർക്ക് അനിയന്ത്രിത ഇന്റർനെറ്റ് എപ്പോഴും ഒരു തലവേദനയാണ്. ഏതെങ്കിലും രീതിയിൽ ഇന്റർനെറ്റ് നിയന്ത്രിക്കാൻ വല്ല വഴിയുമുണ്ടോ എന്ന് ഭരണകൂടങ്ങൾ ആലോചിക്കുന്ന സമയം കൂടിയാണിത്. Free Basics അത്തരം ഒരു നീക്കം എളുപ്പമാക്കും എന്നതും ഇന്ത്യ ഗവർമെന്റിനെ ഇതിലേക്ക് ആകർഷിച്ചിരികാം.
*ഫേസ്ബുക്കിന്റെ താല്പര്യം*
മുന്നേ പറഞ്ഞ പോലെ ഫേസ്ബൂക്കിന് സാമ്പത്തികമായും സാങ്കേതികമായും ഇന്റർനെറ്റ് ലഭ്യതയിൽ ഇന്ത്യയെ പ്രത്യേകിച്ച് സഹായിക്കാനൊന്നും പറ്റില്ല. പിന്നെ അവർക്ക് അവരെത്തന്നെ സഹായിക്കാം. അതാണ് ഇവിടെ നടക്കുന്നത്. ഗൂഗിളിനെ പോലെ ഒരു 'innovation' കമ്പനി ആയി ഫേസ്ബൂകിനെ കാണാൻ സാധിക്കില്ല. സെർച്ച് എഞ്ചിനിൽ തുടങ്ങി ഇമെയിൽ ബ്രൌസർ അന്റ്രൊയ്ട് എന്നിവയിലും കൂടാതെ മാപ്പിലും ഗ്ലാസ്സിലും കാറിലും എത്തി നിക്കുന്നു ഗൂഗിൾ. മറിച്ച് ഫേസ്ബൂകിന്റെം വാട്സ്ആപ്പിന്റെം ഉപബോക്താകൾ മാത്രമാണ് ഫേസ്ബുക്കിന്റെ ബലം. ഒരുവിധം എല്ലാ ഇന്റർനെറ്റ് ഉപഭോക്താക്കൾക്കും തന്നെ ഫേസ്ബുക്കിൽ അക്കൗണ്ട് ഉള്ളതിനാൽ ഇനിയുള്ള ഫേസ്ബുക്കിന്റെ വളർച്ച വളരെ മന്ദഗതിയിൽ ആയിരിക്കും. ഒരു പത്തു വർഷം കഴിഞ്ഞാലും പിടിച്ചു നിൽകണമെങ്കിൽ ഫേസ്ബുക്കിനു ഇത് മാത്രം പോര. അതാണ് അവരെ internet.org എന്നാ ശ്രമകരമായ പദ്ധതിക്ക് തുടക്കമിട്ടത് . ഇന്റർനെറ്റിനെ ഒരു 'Mobile App Market' പോലെ ആകുക എന്നതാണ് ലക്ഷ്യം. iphone വഴിയും Android വഴിയും നമുക്ക് കിട്ടുന്ന അപ്പ്സുകളിൽ ഭൂരിപക്ഷവും Apple അല്ലെങ്കിൽ ഗൂഗിൾ വഴിയാണ് വരുന്നത്. അവരാണ് അത് നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ അതിൽനിന്നും കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് ആപ്പിളിനും ഗൂഗിളിനും ലഭിക്കും. ഇത് നല്ലൊരു തുകയാണ്. Microsoftഉം ആപ്പ്സിൽ നിന്നും കാശുണ്ടാക്കാനുള്ള ശ്രമം തുടങ്ങി. മൊബൈൽ അപ്പ്സിൽ നിന്നും ഗൂഗിളും ആപ്പിളും മൈക്രോസോഫ്റ്റും കാശുണ്ടാക്കുന്നതിൽ പ്രചോതനം ഉൾകൊണ്ട ഫേസ്ബുക്ക് ഇന്റർനെറ്റ് നിയന്ത്രണം കയ്യിൽ ഉണ്ടെങ്കിലുള്ള ലാഭം മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇതിന് ഇറങ്ങി തിരിച്ചത്.
പക്ഷെ ഇന്റർനെറ്റ് അപ്ലിക്കേഷനും മൊബൈൽ അപ്ലിക്കേഷനും തമ്മിൽ ഒരു വെത്യാസമുണ്ട്. ഗൂഗിളും ആപ്പിളും മൈക്രോസോഫ്റ്റും എല്ലാം മൊബൈൽ അപ്ലിക്കേഷനുകൾ ഉണ്ടാക്കാനും വിതരണം ചെയ്യാനുമുള്ള സങ്ങേതിക വിദ്യ (tools) ഉപഭോക്താക്കൾക്ക് വെറുതെ കൊടുത്താണ് അതിന്റെ പങ്ക് പറ്റുന്നത്. പക്ഷെ ഫേസ്ബുക്കിന് കൊടുക്കാൻ ഒന്നുമില്ല. അതുകൊണ്ടാണ് ആപ്പിൾ അവരുടെ അപ്ലിക്കേഷന് ശക്തമായ നിയന്ത്രണം എര്പ്പെടുതിയിട്ടു ഒരു എതിർപ്പും ഇല്ലാത്തതും. ഫേസ്ബുക്കിന്റെ കാര്യത്തിൽ ഇത്ര എതിർപ്പും.
* ഇതിൽ ഫേസ്ബുക്കിന്റെ ലാഭം *
ഒന്ന് ഇതുവഴി കിട്ടുന്ന കൂടുതൽ പുതിയ ഫേസ്ബുക്ക് ഉപഭോക്താക്കൾ. കൂടാതെ ഇന്റെര്നെറ്റിന്റെ നിയന്ത്രണം കയ്യിലുണ്ടെങ്കിൽ വരുമാനം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. അതിൽ പ്രധാനമായും പരസ്യം തന്നെയാണ്. ഒരാളുടെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ എല്ലാ വിവരങ്ങളും കയ്യിലുണ്ടെങ്കിൽ അയാൾക്ക് അനുയോജ്യമായ പരസ്യം നൽകാനാവും. അനുയോജ്യമായ പരസ്യങ്ങൾ വളരെ ഫലപ്രദം ആയതിനാൽ ഫേസ്ബുക്ക് നിയന്ത്രിക്കുന്ന എല്ലാ വെബ് സൈറ്റുകളിൽ ഉള്ള പരസ്യങ്ങൾ ഫേസ്ബുക്കിന് നിയന്ത്രിക്കാൻ ആവും. ഇതും കൂടാതെ internet.orgന്റെ ഹോം പേജിൽ വരുന്ന സൈറ്റുകളിൽ നിന്നും ഫീസ് ഈടാക്കാം. അങ്ങനെയങ്ങനെ. Free Basics ലക്ഷ്യം വക്കുന്നത് കോടിക്കണക്കിനു ഉപഭോക്താക്കൾ ആയതിനാൽ ഇതിൽ നിന്നുള്ള വരുമാനം വളരെ വലുതാണ്.
* എന്നാൽ ഇത് ഫേസ്ബുക്കിനു ഒറ്റയ്ക്ക് ചെയ്താൽ പോരെ. ഇന്ത്യ ഗവർമെന്റിനെ എന്തിനു കൂട്ടുപിടിക്കണം ? റിലയൻസിനു ഇതിൽ എന്ത് കാര്യം? *
നിലവിലുള്ള വെബ് സൈറ്റുകളെ ഫേസ് ബുക്കിന്റെ കീഴിൽ കൊണ്ടുവരുക എന്നതാണ് ഫേസ്ബുക്ക് ആദ്യം നേരിടുന്ന വെല്ലുവിളി. അതിനാണ് അവർ റിലയൻസ് പോലുള്ള mobile network providerന്റെ കൂട്ട് പിടിച്ചത്. തങ്ങൾക്കു കിട്ടിയേക്കാവുന്ന വലിയൊരു ലാഭത്തിന്റെ ഒരു വിഹിതം ആയിരിക്കും റിലയൻസ് പോലുള്ളവരെ ഇതിലേക്ക് ആകർഷിച്ചത്. റിലയൻസ് പാവപ്പെട്ടവർക്ക് സൗജന്യമായി ഇന്റർനെറ്റ് കൊടുക്കുന്നത് വഴി ലക്ഷക്കണക്കിന് ആൾകാർ ഫേസ്ബുക്കിന്റെ അഥവാ Free Basicsന്റെ ഉപഭോക്താക്കൾ ആവും. ഒരുപാട് ഉപഭോക്താക്കളിൽ എത്തുന്ന ചുരുക്കം വെബ് സൈറ്റുകളിൽ ഒന്ന് എന്നത് നിലവിലുള്ള വെബ് സൈറ്റുകളെ ഇതിലേക്ക് ആകർഷിക്കും. റിലയൻസ് ഹാപ്പി ഫേസ്ബുക്ക് ഹാപ്പി വെബ് സൈറ്റുകൾ ഹാപ്പി ഫ്രീ ആയി ഇന്റർനെറ്റ് കിട്ടുന്ന പാവപ്പെട്ടവനും ഹാപ്പി.
ഒരു വലിയകൂട്ടം ജനങ്ങളിൽ എത്തുന്ന ഇന്റർനെറ്റിന്റെ നിയന്ത്രണം ഏതെങ്കിലും ഒരു സ്വകാര്യ കമ്പനി ഏറ്റെടുക്കുക എന്ന് പറഞ്ഞാൽ മാധ്യമ/വിവര സ്വതന്ദ്രം ഉയാർത്തിപ്പിടിക്കുന്ന ഒരു ഭരണകൂടത്തിനും അത് സ്വീകര്യമായിരിക്കില്ല. ഈ ഒരു ബുദ്ധിമുട്ട് മനസ്സിലാക്കിത്തന്നെയാണ് ഫേസ്ബുക്ക് നരേന്ദ്രമോഡിയെയും ത്രിവർണ പതാകയെയും കൂട്ട് പിടിച്ച് മൊത്തം ഇന്ത്യാക്കാരെയും കയ്യിലെടുക്കാൻ ഒരു ശ്രമം നടത്തിയത്. ഒരു റോഡു പണി കോണ്ട്രാക്ടർ കരാറ് കിട്ടാൻ PWD എങ്ങിനീയരെ വിളിച്ചു സൽകരിക്കുന്നത്തിൽ നിന്നും വെത്യസ്തമല്ല ഈ രീതിയും. എത്ര നല്ല റോഡുണ്ടാക്കി തരാം എന്ന് പറഞ്ഞാലും ഇങ്ങനൊരു സമ്പ്രദായത്തിൽ നിഷേധിക്കപ്പെടുന്ന അവസരങ്ങൾ തന്നെയാണ് ഇവിടുത്തെ ചർച്ചാ വിഷയവും.
ഇതിന്റെ സാങ്ങേതികതയേക്കാളും ഇതിന്റെ കച്ചവട ലക്ഷ്യം മനസ്സിലാക്കാൻ കുറച്ചു കൂടെ എളുപ്പമാണ്. ഒന്ന് Free Basics അഥവാ internet.org ഫേസ്ബുക്കിന്റെ non profit വിഭാഗം അല്ല. ലാഭം തന്നെയാണ് ലക്ഷ്യം. ലാഭം മാത്രം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഒരു സംഘടന ഒരു സാധനം വെറുതെ തരണമെങ്കിൽ അത് സ്വീകരിക്കുന്നതിനു മുന്നേ നമ്മൾ മൂന്നു തവണയെങ്കിലും ആലോചിക്കുന്നത് നന്നായിരിക്കും.
നമ്മുടെ പ്രഥാനമന്ത്രി limelightൽ കണ്ണ് പിടിക്കാതെ ഫേസ്ബുക്കിന്റെ ഈ തന്ത്രം കാണാതെ പോകുമോ? ഏയ് ഇല്ലായിരിക്കും.

No comments:
Post a Comment