Thursday, 13 February 2014

സ്വാഭിമാനം (Self Respect)

വളരെ പണ്ട് ഒരു റിയാലിറ്റി ഷോയിൽ കണ്ടതാണെന്നാ ഓർമ .. അതിൽ ഒരു ജഡ്ജ് മറ്റേ ജഡ്ജിനെ നോക്കി "തനിക്കൊന്നും self respect ഇല്ല" എന്ന് പറഞ്ഞത് കേട്ടതും മറ്റേ ജഡ്ജ് ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു ... "എനിക്കല്ല.. നിന്റെ അച്ഛനാ self respect ഇല്ലാത്തെ" എന്ന മട്ടിലുള്ള കുറെ ചീത്തയും വിളിച്ചു .. എനിക്കൊന്നും മനസ്സിലായില്ലാ .. ഇത്രേം വല്ല തെറിയാണോ ഈ self respect ഇല്ലാത്തത് ?  ... പിന്നെ അവന്മാര് വെറുതെ ഷോ കാണിക്കുകയാണ് എന്ന് കരുതി ഞാൻ അത് വിട്ടു ... പക്ഷെ ഈയിടെയാണ് എനിക്ക് മനസ്സിലായിത്തുടങ്ങിയത് അന്ന് ആ ചേട്ടൻ ചീത്ത വിളിച്ചതിൽ എന്തോ കാര്യമുണ്ടെന്നു .. ഈ self respect അഥവാ സ്വാഭിമാനം ഇല്ലാത്തത് ഒരു വലിയ കുറവ് തന്നെയാണ് ....

സ്വാഭിമാനത്തെ കുറിച്ച് മനസ്സിലാക്കണമെങ്കിൽ ആദ്യം ഈഗോ എന്താണെന്ന് ഒരു ധാരണയിൽ എത്തണം ... ഒരുപക്ഷെ വളരെ തെറ്റിദ്ധരിക്കപ്പെട്ട വാക്കായിരിക്കണം ഈ ഈഗോ അഥവാ അഹങ്കാരം ... ഈഗോ എന്ന് കേൾക്കുമ്പോഴേ എന്തോ ഒരു മോശം സ്വഭാവമായിട്ടാണ് നമ്മുക്ക് തോന്നുന്നത് .. എന്നാൽ അതങ്ങനെയല്ല .. ഈഗോ മോശമല്ലാ എന്ന് മാത്രമല്ല്ല അത് ജീവൻ നിലനിൽക്കാനും വംശത്തിന്റെ തന്നെ നിലനിൽപ്പിനു വളരെ അത്യാവശ്യമാണെന്നതാണ് സത്യം ...

ഈ ശാസ്ത്രം എത്ര പുരോഗമിച്ചാലും .. ഈ പ്രപഞ്ചത്തിന്റെ ചിത്രമൊക്കെ കാണിച്ചിട്ട് നമ്മൾ എത്ര സൂക്ഷ്മമാണെന്നും അപ്രധാനമാണെന്ന് പറഞ്ഞാലും അത് സമ്മതിക്കാൻ കൂട്ടാകാതെ നമ്മൾ പ്രധാനമാണെന്നും നമ്മുടെ ജീവനാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത് എന്ന് നമ്മുടെ ഉള്ളിലുള്ള തോന്നലാണ് ഈഗോ ... അങ്ങനത്തെ ചിന്ത അത്യാവശ്യമാണ് ... അതുകൊണ്ടാണ് നമ്മൾ നമ്മളെ നന്നായി നോക്കുന്നത് .. വൃത്തിയായിരിക്കാൻ ശ്രമിക്കുന്നത് ... ആരൊഗ്യവാനാവാൻ നോക്കുന്നത് .. എന്തെങ്കിലും ഒരസുഖം വന്നാൽ വേവലാതിപ്പെടുന്നത് .. എന്ത് കഷ്ടപ്പെട്ടും ജീവിതം ജീവിക്കാൻ ശ്രമിക്കുന്നത് .. നമ്മുടെ ജീവനെ അടുത്ത തലമുറയിലേക്കു പകർത്താൻ ശ്രമിക്കുന്നത് ... ഈഗോ ഇല്ലാത്തൊരു അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ .. ഞാൻ എന്നെ പോലെത്തന്നെ എല്ലാവരെയും കാണാൻ ശ്രമിക്കുന്ന അവസ്ഥ ... എന്തേങ്കിലും ഒരു പ്രതിസന്ധി വന്നാൽ "ഞാൻ വെറും കോടാനുകോടി പേരിൽ ഒരാൾ ... ഞാൻ ഇല്ലേലും ഒരു പ്രശ്നവും ഇല്ലാ" എന്ന് പറഞ്ഞു ചിലപ്പോ അത്മയത്യ ചെയ്യും .. അല്ലെങ്കിൽ നമ്മൾ ചിലപ്പോൾ അസുഖങ്ങളിൽ നിന്നൊന്നും രക്ഷപ്പെടാൻ ശ്രമിക്കില്ല .... മൊത്തം മാനവരാശി തന്നെ പ്രതിസന്ധിയിൽ ആവും ... ദൈവത്തിനു ഇത് ശരിക്കും അറിയാം ... അതുകൊണ്ട് തന്നെപുള്ളി ഉണ്ടാക്കുന്ന ഓരോ മനുഷ്യരിലും ഈ ഈഗോ എന്ന് പറയുന്ന സാധനവും ചേർക്കും ...  ഈഗോ മനുഷ്യൻ ചിന്തിച്ചുണ്ടാക്കുന്നതല്ല. മറിച്ച് ജനിക്കുമ്പോൾ തന്നെ കിട്ടുന്നതാണ് .. അതുകൊണ്ട് തന്നെ ഈ ഈഗോ മനുഷ്യനിൽ നിന്നും വിട്ടുപൊകത്തുമില്ലാ ... വിശപ്പും ശ്വാസവും പിന്നെ മറ്റു വികാരങ്ങളും പോലെ ഈഗോ മനുഷ്യന്റെ ചിന്തയുടെ നിയന്ത്രത്തിനതീതമായി ജീവിതത്തിൽ മൊത്തം നിലകൊള്ളുന്നു ... 

ഈ ഈഗോയുടെ ഒരു പ്രത്യേകത ഇതിന്റെ അളവ് ഒരാളിൽ തന്നെ ഏറിയും കുറഞ്ഞും ഇരിക്കും ... ഈഗോ കൂടുന്ന അവസരത്തിൽ മനസ്സിന് സംതൃപ്തിയും ഈഗോ കുറയുന്ന അവസരത്തിൽ മനസ്സിന് നിരാശയും അനുഭവപ്പെടും ... ഈഗോ ഒരളവിൽ കൂടുതൽ താഴെപ്പോയാൽ ആത്മഹത്യാ വിചാരങ്ങൾ ഉണ്ടാവാം .... 

ഈഗോയുടെ മറ്റൊരു വലിയ പ്രത്യേകത എന്താണെന്നു വെച്ചാൽ ഒരാളുടെ ഈഗോയുടെ നിയന്ത്രണം അയാളെക്കാൾ കൂടുതൽ മറ്റുള്ളവരുടെ കയ്യിൽ ആണെന്നതാണ് .. ഈയൊരു ദുഖസത്യം എനിക്ക് മനസ്സിലായിട്ട്‌ ഏകദേശം ഒരു 8-9 മാസമേ ആയിക്കാണു ... എന്റെ ഏട്ടന്റെ കല്യാണത്തിന്റെ തലേ ദിവസം വൈകീട്ട് വീട്ടിൽ അത്യാവശ്യം നല്ല അൽകാരൊക്കെ ഉള്ള സമയം .. ഒരു അഞ്ചോ ആറോ വയസ്സുള്ള ഒരു കൊച്ചു പെണ്‍കുട്ടിയുമായി ഞാൻ നല്ല കമ്പനി ആയി ... ആ കുട്ടിയും  ആ കുട്ടിയുടെ അമ്മയും അച്ഛനും പിന്നെ വേറെ കുറേ വിരുന്നുകാരും ഒക്കെ വീടിന്റെ ഹാളിൽ ഇരിക്കുന്നു .. ടിവി വച്ചിട്ടുണ്ട് .. കാർട്ടൂണ്‍ ആണ് ... ആ കുട്ടി നല്ല ആവേശത്തിൽ അത് കണ്ടുകൊണ്ടിരിക്കുയായിരുന്നു ... അപ്പൊ അതുവഴി പോയ ഞാൻ വെറുതേ ഈ ടിവിക്ക് മുന്നിൽ ടിവി മറിച്ച് നിന്നു .. ആ കുട്ടിയെ ഒന്ന് കളിപ്പിക്കാൻ .. എന്നോട് മാറാൻ പറഞ്ഞ് കുട്ടി വാശി പിടിച്ചു .. ഞാൻ മാറി .. കുറച്ചു കഴിഞ്ഞ് ഞാൻ വീണ്ടും ടിവിക്ക് മുന്നിൽ നിന്നു  ... ദേഷ്യം വന്ന ആ കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു "മാറ് പട്ടി"... ഇത്രയും ഓമനത്വമുള്ള ആ മുഖത്തുനിന്നും അങ്ങനൊരു പ്രതികരണം ഞാൻ തീരെ പ്രതീക്ഷിച്ചില്ലാ .. അവിടുന്നും ഇവിടുന്നും ഒക്കെ ആരൊക്കെയോ ചിരിക്കുന്നത് കേട്ട് .. ഞാൻ ആകെ ചൂളിപ്പോയി .. ഞാൻ മാറി അവിടെ ഒരു കസേരയിൽ ഇരുന്നു ... കുറച്ചു കഴിഞ്ഞ് ഞാൻ എണീറ്റ്‌ പോയി .. അന്നും പിറ്റേന്നും ആ ഒരു സംഭവം എന്റെ മനസ്സിൽ കിടന്നു ..  എല്ലാവരുടെ മുന്നിൽ ആകെ നാണം കേട്ട പോലെ .. പിറ്റേ ദിവസം ആൾക്കാരോട് പെരുമാരുമ്പൊൾ ഇത് കാരണം എനിക്കൊരു മ്ലാനത ഉണ്ടായിരുന്നു ... ആ കുട്ടിയോട് ഞാൻ തീരെ മിണ്ടിയില്ലാ ..  സ്കൂളിൽ പഠിക്കാൻ തുടങ്ങിയ ഒരു കൊച്ചു കുട്ടിക്ക് പോലും എന്റെ മനോവികാരത്തെ എത്രകണ്ടു സ്വതീനിക്കാൻ പറ്റുന്നു ! എന്റെ ഈഗോയെ ഭൂമിയോളം താഴ്ത്താൻ ഒരു പിഞ്ചു കുട്ടിക്ക് ഒരു നിമിഷം മതി .. ഇത്തരം സന്ദർഭങ്ങളിൽ ക്ഷോഭം കൊണ്ട് പൊട്ടിത്തെറിച്ചു തന്റെ ഈഗോ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നവരും ഉണ്ട് .. 

ഇതുപൊലതന്നെ മറിച്ചും .. ഒരാൾ പുകഴ്ത്തിയാൽ എത്ര പെട്ടന്നാ ഞാൻ സന്തോഷിക്കുന്നത് ... പ്രത്യേകിച്ച് ഒരുപാട് ആൾക്കാർ കാണുന്ന അവസരത്തിൽ .. 
 ഫേസ്ബുക്കിൽ ഒരുപാട് ലൈക് കിട്ടുമ്പോൾ സന്തോഷിക്കുന്നതും ഇതുകൊണ്ട് തന്നെ ആവണം  ... ലൈക്കിന്റെ എണ്ണം കൂടുമ്പോൾ ഈഗോയും കൂടുന്നു ... അതുവഴി സന്തോഷവും 

നമ്മളുടെ ഈഗോയുടെ നിയന്ത്രണം നമ്മേക്കാൾ കൂടുതൽ മറ്റുള്ളവരുടെ കയ്യിൽ കൊടുത്തതിനു പിന്നിൽ ദൈവത്തിനു എന്തെങ്കിലും പരിണാമസംബന്ധിയായ കാരണങ്ങൾ ഉണ്ടാവണം ... അതെന്തായാലും ആധുനിക ലോകത്ത് ജീവിതത്തിൽ സ്വന്തം ജീവിത ലക്ഷ്യത്തിൽ എത്തുന്നവരെ നോക്കിയാൽ അവരെല്ലാവരും ഈ ഈഗോയെ സ്വന്തം നിയന്ത്രണത്തിൽ എത്തിക്കുന്നതിൽ ഒരു പരുതിവരെ വിജയിച്ചവരായി കാണാം .. ഇവരുടെ നോവികാരം മറ്റുള്ളവരുടെ അഭിപ്രായം അനുസരിച്ച് അതികം മാറുകയില്ല .. അതുകൊണ്ട് തന്നെ ഇവർക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടെങ്കിൽ അതും ഉറച്ചതായിരിക്കും .... ഇതാണ്‌ self respect. ഈയോരർത്ഥത്തിൽ self respect ഇല്ലാ എന്ന് പറയുന്നത് വളരെ ഒരു മോശം അവസ്ഥ തന്നെയാണ് .. മറ്റുള്ളവരുടെ അഭിപ്രായത്തിനനുസരിച്ച് നമ്മുടെ ജീവിതം മാറ്റേണ്ടി വരും .. അവരുടെ പ്രശംസ കിട്ടാനും അത് വഴി സന്തോഷിക്കാനും ...

ഈഗോയുടെ നിയന്ത്രണം നമ്മുടെ കയ്യിൽ കൊണ്ടുവരുക അത്ര എളുപ്പമുള്ള കാര്യമല്ല ... കാരണം ദൈവം മനുഷ്യനെ അങ്ങനെയല്ല ഉണ്ടാക്കിയിട്ടുള്ളത് ... അതുകൊണ്ടുതന്നെ ഈഗോയെ നിയന്ത്രിക്കാൻ ഒരൊറ്റ വഴിയെ ഉള്ളു .... നമ്മൾ കേൾക്കുന്ന കാര്യങ്ങൾ അതെന്തുതന്നെ ആയിക്കോട്ടെ .. അതതുപോലെ അങ്ങ് സ്വീകരിക്കാതെ ഒരു വിശകലനത്തിന് വിധേയമാക്കിയ ശേഷം മാത്രം സ്വീകരിക്കുക ...  വിശകലനത്തിലൂടെ സത്യം എന്താന്ന് മനസ്സിലാക്കാൻ ശ്രമിക്കുക .. ഉദാഹരണത്തിന് ആ കൊച്ച് എന്നെ "മാറ് പട്ടി" എന്ന് വിളിച്ചപ്പോൾ .. ആൾകാര് ചിരിച്ചപ്പോൾ .. അത് എന്നെ തരം താഴ്ത്തിയത് പോലെ എടുക്കാതെ ആ കുട്ടിക്ക് ആ കാർട്ടൂണിനോടുള്ള സ്നേഹവും ആ കുട്ടിക്ക് പഠിപ്പിച്ചു കൊടുത്തിട്ടുള്ള പെരുമാറ്റ രീതിയും ഒക്കെയാണ് ഒർത്തതെങ്കിൽ ഒരുപക്ഷെ ഞാൻ ഈ രീതിൽ പ്രതികരിക്കിലായിരുന്നു ... പിറ്റേ ദിവസം ആ കുട്ടിയോട് ഞാൻ കൂടുതൽ കമ്പനി ആയേനെ ... 
അതുപോലെതന്നെ നിയന്ത്രത്തിനു വിധേയമാക്കേണ്ട ഒന്നാണ് നമ്മൾ കേൾക്കുന്ന നമ്മേക്കുറിച്ചുള്ള പുകഴ്തലുകളും .. നമുക്ക് അഭിമാനിക്കാൻ വകയുള്ള പുകഴ്തലുകളാണോ എന്ന് നമ്മൾ വിശകലനം ചെയ്യേണ്ടതും അത്യവാശ്യമാണ് ... ഇതുവഴി മറ്റുള്ളവർ പറയുന്നതുപോലെയല്ലാ മറിച്ച് നമ്മൾ രൂപപ്പെടുത്തിയ ചിന്താഗതിക്കനുസരിച്ച് നമുക്ക് മുന്നോട്ടു പോകാൻ കഴിയും ..

സ്വന്തം കഴിവ് കൊണ്ട് തന്റെ ലക്ഷ്യ സ്ഥലത്ത് എത്തുന്നവരും അത് വഴി നാലാൾ അറിയപ്പെടുന്നവരും മഹാന്മാരുമായ എല്ലാവരും തന്നെ ഒരുവിധം self respect ഉള്ളവരാണ് ..

അതിൽ എല്ലാവർക്കും അത്രതന്നെ ഇഷ്ടമല്ലാത്ത ഉദാഹരണമാണ് ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌... ആരൊക്കെ എന്തൊക്കെ എതിർത്തിട്ടും പുള്ളി പുള്ളിടെ പ്ലാനുമായി മുന്നോട്ടു പോയി .. ഒരു സിനിമ ഉണ്ടാക്കി ... ആ സിനിമ ആരെക്കാണിചാലും ഇറക്കണ്ടാ എന്ന് പറയുന്ന തരാം പടം ... എന്നിട്ടും പുള്ളി അതിറക്കി .. വിജയിപ്പിച്ചു .. മലയാളി ഹൌസിൽ വരെ വന്നു .... ഒരുപാട് പേര് കോമാളി എന്ന് വിളിച്ചാക്ഷേപിച്ച ആൾക്കാരിൽ ചിലരെങ്കിലും പുള്ളിയുടെ ആരാധകരായി ... നാട്ടുകാർ പറഞ്ഞ നല്ലതും ചീത്തയും പുള്ളി കേട്ടില്ല ... പുള്ളി പുള്ളിടെ വഴിക്ക് പോയി .. നാട്ടുകാരിൽ ഒരാള് പോലും പുള്ളിക്ക് അഞ്ചു പൈസേടെ ബഹുമാനം കൊടുത്തിട്ടില്ലാ  .. ഒരാളൊഴികെ ... ആ ഒരാൾ അദ്ദേഹം തന്നെയായിരുന്നു ... അതാണ്‌ self respect ... അതിന്റെ ശക്തിയാണ് അദ്ധേഹത്തിന്റെ വിജയം ...








No comments:

Post a Comment