അങ്ങനെ വീണ്ടും ബംഗ്ലൂരിൽ തന്നെ എത്തി ... ബാംഗ്ലൂരിൽ വരാൻ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ... കല്യാണം കഴിയാതെ അവശേഷിക്കുന്ന രണ്ടു നല്ല കൂട്ടുകാർ ഇവിടുണ്ട്. അതുകൊണ്ടുതന്നെ ഒരു ജോലി കിട്ടുന്നത് വരെ വാടക കൊടുക്കാതെ ഇവിടെ കൂടാം ... പിന്നെ ഒരുപാട് കമ്പനി ഒക്കെ ഉള്ളതല്ലേ... എവിടേലും കേറിപ്പറ്റാൻ എളുപ്പമായിരിക്കും ..
ജീവിതം ഒരെട്ടുവർഷം പുറകിലോട്ടു പോയ പോലെ ..
ഇവന്മാര് താമസിക്കുന്നത് ഒരു 2BHKയിലാണ് ... രണ്ടു പേർക്കും ഓരോരോ മുറി ... പണ്ട് ഹോസ്റ്റലിൽ രണ്ട് കട്ടിൽ അടുപ്പിച്ചിട്ട് നാല് പേര് കിടക്കുന്ന പരിപാടി ഒന്നും ഇപ്പൊ നടക്കില്ലാ എന്ന് മനസ്സിലായി ... ഹാളിൽ ഒരു നല്ല കട്ടിലുണ്ട് ... അവിടെയാണേ ടീവിയുമുണ്ട് .. ഞാൻ കട്ടിലിന്റെ അടിയിൽ എന്റെ ബാഗുകൾ വെച്ചു ... ആ ഹാൾ എന്റെ മുറിയാക്കാൻ തീരുമാനിച്ചു ..
അന്ന് വൈകീട്ട് വെള്ളമടി ... രണ്ടു വർഷത്തിനു മീതെ ആയിട്ടുണ്ടാവും ഞാൻ മദ്യം തൊട്ടിട്ട് ... അതുകൊണ്ടു തന്നെ ഒറ്റ പെഗ്ഗിൽ ഞാൻ പൂസായി ... പൊളിഞ്ഞ ബിസിനെസ്സും നഷ്ടവും ഒക്കെയായി ഞാൻ എന്റെ സെന്റി തുടങ്ങി ... പിന്നെ ഞാൻതന്നെ അതൊക്കെ എങ്ങനെയോ നിർത്തി ... സെന്റിക്കൊന്നും ഇപ്പൊ പഴയ മാർക്കററ്റില്ലാ എന്നൊരു തോന്നൽ ...
വെള്ളമടിയുടെ ഇടയിലാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത് ... അവന്മാർക്ക് രണ്ടു പേർക്കും ഗേൾ ഫ്രെണ്ട്സ് ഉണ്ട് ..! തുല്യ ദുഖിതരെത്തേടി നാടു വിട്ടു വന്ന എന്നിക്കു കിട്ടിയ ആദ്യത്തെ ഷോക്ക് ... ! പിന്നെ അവന്മാരുടെ ഓരോരോ കഥകൾ ഇങ്ങനെ പറഞ്ഞു തുടങ്ങി ... ഇതൊക്കെ കേട്ട് അസൂയയും വിഷമവും ഒക്കെ കൂടി ഒരു പ്രത്യേകതരം വികാരം ... അത് മുഖത്ത് വരാതെ കൂൾ ആയിരിക്കാൻ ഞാൻ പെട്ട പാട് ..... "ഇതൊക്കെ വെറും പുളുവാടാ" എന്നാരോ എന്നെ ആശ്വസിപ്പിക്കാൻ മനസ്സിന്റെ ഉള്ളിൽ നിന്നും പറയുന്നുണ്ടായിരുന്നു .. എന്നാലും മനസ്സിലെ ആ തീ ഓരോ കഥ പറയുമ്പോഴും കൂടിക്കൂടി വന്നു ....
അതികം താമസിക്കാതെ അവർ ഒരു ഞെട്ടിക്കുന്ന കാര്യം കൂടെപ്പറഞ്ഞു ... എല്ലാ ശനി ഞായർ ദിവസങ്ങളിൽ ആ പെണ്‍കുട്ടികൾ ഇവിടെ ഈ വീട്ടിൽ വരുമത്രേ .... "ഇതൊക്കെ വെറും പുളുവാടാ" എന്ന് നേരത്തെ പറഞ്ഞ ആ പുള്ളി പിന്നൊരക്ഷരം മിണ്ടീട്ടില്ലാ ... ഈ വരുന്ന ആഴ്ചാവസാനം ഇവന്മാര് ഈ പറഞ്ഞതൊക്കെ നേരിട്ട് കാണേണ്ടി വരുമല്ലോ എന്നോർത്ത് ഒരു സമാധാനവും വന്നില്ല എനിക്ക് ... അവിടെ വിട്ടു എവിടേലും പോയാ മതി എന്ന് തോന്നി ... പക്ഷെ എവിടെ പോകാൻ ? ഇതൊക്കെ കണ്ടിരുന്നേ പറ്റൂ ...
ജീവിതം ഇത്രയൊക്കെയായിട്ടും കയ്യിലാണേ ഒന്നുമില്ല .. പേരിനുപോലും ഒരു പെണ്ണില്ലാ ....... അന്നാ വെള്ളമടി കഴിഞ്ഞപ്പോ മനസ്സാകെ അസ്വസ്ഥമായിരുന്നു ... ഉള്ള കോംപ്ലെക്സ് ഒക്കെ പുറത്തു വന്നു ...
വെള്ളമടി കഴിഞ്ഞപ്പോഴേക്കും നേരം വളരെ ഇരുട്ടി ... അവന്മാർ അവന്മാരുടെ മുറിയിൽ പോയിക്കിടന്നു ... ഞാൻ എന്റെ കട്ടിലിൽ വന്നിരുന്നു ... ഒരുപാട് നേരം ഞാൻ എന്തൊക്കെയോ ആലോചിച്ചിരുന്നു ... ഇത്തിരി കഴിഞ്ഞു കിടക്കാറായപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് .. അവിടെ കട്ടിലിൽ രണ്ടു തലയണയുണ്ട് ! ... ആരോ അറിഞ്ഞു കൊണ്ടിട്ടപോലെ ... രണ്ടു തലയണ എനിക്കിഷ്ടമാണ് ... ഒന്ന് തലയിൽ വെക്കും ... മറ്റേതു കെട്ടിപ്പിടിച്ചു കിടക്കും ... ഇവിടെ ഒരെണ്ണം കട്ടിയില്ലാത്ത പതിഞ്ഞ തലയണ ആയിരുന്നു ... മറ്റേതു തടിച്ചു സ്പൊഞ്ചുള്ള വെള്ള തലയണ ... കട്ടിയില്ലാത്ത തലയണ തലയിൽ വെച്ച് വെള്ള തലയണ നെഞ്ചത്തോട് ചേർത്ത് ഇറുക്കി കേട്ടിപ്പിടുച്ച് ഞാൻ കിടന്നു ... നല്ല സുഖം .. നെഞ്ചിൽ നിന്നും അസൂയകളും വിഷമങ്ങളുമെല്ലാം ആ തലയണ വലിച്ചെടുക്കുന്നത് പോലെ ... എനിക്കാ വെള്ള തലയണയെ ശരിക്കും ഇഷ്ടപ്പെട്ടു ... പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവൾ എനിക്ക് ചെറിയൊരാശ്വാസമായിരുന്നു ...
കാത്തിരുന്ന ശനിയാഴ്ച സമാഗതമായി .... ഉച്ചയായപ്പൊഴേക്കും കൂട്ടുകാർ അവരുടെ കാമുകിമാരെയും കൊണ്ട് വീട്ടിലെത്തി .. രണ്ടുപേരേയും കാണാൻ നല്ല രസം .. ഭാഗ്യവാന്മാർ .. എല്ലാരും കൂടെ കുറെ നേരം എന്തൊക്കെയോ സംസാരിച്ചിരുന്നു ... രണ്ടു പെണ്‍കുട്ടികളും തമിഴാണ് ... കുറച്ചു കഴിഞ്ഞു അവര് നാല് പേരും കൂടെ കറങ്ങാൻ പുറത്തു പോയി ... എന്നോടും വരാൻ കുറെ നിര്‍ബന്ധിച്ചു ... പക്ഷെ ഞാൻ പോയില്ലാ .. അവർ രാത്രി ഒരേഴുമണി ആയപ്പോഴേക്കും തിരിച്ചു വന്നു ... പിന്നെ ഒരു ബഹളമയമായിരുന്നു ... പാചകവും ചിരിയും കളിയും ഒക്കെയായി ഹോ ! ... ഇതിലൊന്നും എനിക്ക് വല്യ റോൾ ഉണ്ടായിരുന്നില്ല .. ഞാൻ വെറും കാഴ്ചക്കാരൻ .. എന്തൊക്കെപ്പറഞ്ഞാലും അന്ന് രാത്രി നല്ല ഭക്ഷണം കിട്ടി ... കബാബും പുലാവും ഒക്കെയായി മനസ്സ് നിറയെ കഴിച്ചു ... എല്ലാവരും കൂടെയിരുന്ന ചർച്ചകളും തമാശകളും ... ഞാനും അതിൽ ഉൾപ്പെടാൻ പരമാവതി ശ്രമിച്ചു .. അവരാരും എന്നെ ഒരസൌകര്യമായി കണ്ടില്ലാ ... എന്നിട്ടും എന്റെ മനസ്സിൽ ഉറങ്ങിക്കിടന്ന ആ അസൂയ മെല്ലെ മെല്ലെ പുറത്തു വന്നു ... ഞാൻ അതിനെ കടിഞ്ഞാണിടാൻ കിണഞ്ഞു പരിശ്രമിച്ചു .. പക്ഷെ നടന്നില്ല ...
രാത്രി ഒരു പന്ത്രണ്ടര ആയപ്പോഴേക്കും കലാപരിപാടികൾ ഒക്കെ തീർന്നു ... കൂട്ടുകാർ കാമുകിമാരെയും കൂട്ടി മുറിയിലോട്ടു പോയി .. ഞാൻ ഹാളിൽ എന്റെ കട്ടിലിൽ വന്നിരുപ്പായി ... മുറിയിൽ നിന്നും ചിരിയുടെ ശബ്ദം ... അസൂയയാണ് ലോകത്തിലെ ഏറ്റവും വില്യ അസ്വസ്ഥത എന്ന് എനിക്കന്ന് ബോധ്യമായി ...
എനിക്കാശ്വാസമായി വെള്ള തലയണ ഉണ്ടായിരുന്നു എന്റൊപ്പം ... ഞാനവളെ ഇറുക്കി കെട്ടിപ്പിടിച്ച് ലൈറ്റ് ഓഫാക്കി കിടന്നു .. സുഖം ... പെട്ടന്ന് ഉള്ളിൽ ആരോ വാതിൽ തുറക്കുന്ന സബ്ദം കേട്ട് ... ഞാൻ എഴുന്നേറ്റിരുന്നു ... ഒരുത്തൻ ഹാളിൽ വന്നു ലൈറ്റിട്ടു ..
"എന്തെ ??" ഞാൻ ചോതിച്ചു ...
"ഇവിടെ എന്റെ ഒരു തലയണ ഉണ്ടായിരുന്നല്ലോ ... ?"
ഞാൻ പുതപ്പു മാറ്റി ...
വെള്ള തലയണ കണ്ടതും അത് നോക്കി കൈനീട്ടി അവൻ പറഞ്ഞു "ഇത് തന്നെ ... അതിങ്ങ് തര്വോ ???"
ഞാൻ ഒരു നിമഷം അവന്റെ കയ്യിലോട്ട് നോക്കി .. എന്നിട്ട് ആ തലയണ എടുത്ത് അവന്റെ കയ്യിലോട്ട് വെച്ച് കൊടുത്തു ...
ഒരു താങ്ക്സും പറഞ്ഞ് അവൻ ഉള്ളിലോട്ടു പോയി വാതിലടച്ചു ...
ഞാൻ ലൈറ്റോഫാക്കി വന്നു കിടന്നു .. കണ്ണ് തുറന്നു ഉത്തരത്തിൽ നോക്കി കുറേ നേരം ഞാൻ അങ്ങനെ കിടന്നു.. എന്തുകൊണ്ടോ എന്തോ ആ നിമിഷം മനസ്സിന്റെ ഉള്ളിന്റെയുള്ളിൽ നിന്നും ഒരു ചിരി എന്റെ മുഖത്ത് വന്ന് പൊട്ടി വിരിഞ്ഞങ്ങുപോയി ...

No comments:
Post a Comment