Tuesday, 1 December 2015

വാര്‍ത്തകള്‍ക്ക് രണ്ടു നിറമാണ് .. ശരിയുടെ അല്ലെങ്കില്‍ തെറ്റിന്റെ നിറം.. സത്യം എന്നൊരു നിറം അതിനുണ്ടാവാറില്ല.. ശരിയും തെറ്റുമാണെങ്കിലോ ജനപ്രിയ തിരുമാനമാണുതാനും

വാര്‍ത്തകള്‍ക്ക് നിറം നല്‍കുന്നത് മാധ്യമങ്ങള്‍ ആണെന്നായിരുന്നു എന്റെ മുന്നത്തെ ധാരണ. എന്നാലത് ഒരു വ്യക്തിയുടെയും സ്വഭാവത്തിന്റെ ഭാഗമാണെന്നാണ് ഈയിടെ ഓണ്‍ലൈനില്‍ ചര്‍ച്ച ചെയ്ത വാര്‍ത്തകള്‍ കണ്ടു എനിക്ക് തോന്നിയത്. ചില ഉദാഹരണങ്ങൾ.

ഒന്ന്, കാന്തപുരവും വെള്ളാപ്പാള്ളിയും നടത്തിയ പരാമർശങ്ങൾ. വിമർശിക്കുന്നവർ രണ്ടും ഒരേ രീതിയിലാണ് വിമർശിക്കുന്നത് എന്നതാണ് വിഷമകരം. രണ്ടുപേരും സമുദായ നേതാകരായതുകൊണ്ട് മാത്രം അവർ പറയുന്ന കാര്യങ്ങൾ ഒരേ സ്വഭാവത്തിൽ ഉള്ളതാണെന്ന നിഗമനത്തിൽ എത്തുന്നു. അത് ശരിയാല്ല. കാരണം കാന്തപുരം പറഞ്ഞത് മണ്ടത്തരവും വെള്ളാപ്പള്ളി പറഞ്ഞത് ദുരുദ്ദേശപരവുമാണ്‌ എന്നാതാണ് വ്യത്യാസം. ആധുനിക കാലഘട്ടത്തിൽ മണ്ടത്തരമാണെങ്കിൽക്കൂടി കാന്തപുരം പറഞ്ഞത് അദ്ധേഹത്തിന്റെ വിശ്വാസവും അഭിപ്രായവും മാത്രമാണ്. എന്നാൽ വെള്ളാപ്പള്ളി പറഞ്ഞത് സാമൂഹികമായ ദൃവീകരണം ലക്ഷമിട്ടാണ്. അത് കുറേക്കൂടി ക്രൂരമാണ്. രാഷ്ട്രീയ ലക്ഷ്യം വച്ച് മതസ്പർദ്ധ വർദ്ധിപ്പിച്ച് ആൾക്കാരെ തമ്മിൽ തല്ലിക്കാൻ നോക്കുന്നവർ ക്രൂരന്മാരാണ്. അത് തടയേണ്ടതാണ്. അതുകൊണ്ടുതന്നെ കാന്തപുരത്തിന്റെയും വെള്ളാപ്പാള്ളിയുടേയും പരാമർശങ്ങൾക്ക് ഒരേ നിറമടിക്കുന്നതിൽ അർത്ഥമില്ല.

രണ്ട്, വെള്ളാപ്പള്ളി നൌഷാദിനെ ആക്ഷേപിച്ചു എന്ന് പറയുന്നത്. അദ്ധേഹത്തിന്റെ പ്രസംഗത്തിൽ ഒരിടത്തും നൌഷാദിനെ അതിക്ഷേപിച്ചതായി ഇല്ല. അദ്ദേഹം സർക്കാറിനെ വിമർശിച്ചു. ശരിയോ തെറ്റോ, സർക്കാർ ന്യൂനപക്ഷ സമുദായ പ്രീരണം നടത്തുന്നു എന്നൊരു പോയിന്റ്‌ ആണ് വെള്ളാപ്പള്ളി പറഞ്ഞത്. പ്രസംഗത്തിൽ ശക്തമായി മതസ്പർദ്ധ വർദ്ധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ നൌഷാദിനെ അപമാനിച്ചു എന്ന് പറയുന്നത് ശരിയല്ല്ല. സത്യം പറഞ്ഞാൽ ഇല്ലാത്തത് പറഞ്ഞ് വെള്ളാപ്പള്ളിയുടെ വിമർശകരാണ് നൌഷാദിന്റെ പേര് ദുരുപയോഗം ചെയ്യുന്നത്. 

ആര് ശരി ആര് തെറ്റ് എന്നറിയാനല്ലാതെ എന്ത് ശരി എന്ത് തെറ്റ് എന്നറിയാനുള്ള ഉദ്ധേശത്തോടുക്കൂടി വാർത്തകളെ സമീപിച്ചാൽ വാർത്തയുടെ രണ്ട് നിറത്തിനപ്പുറം സത്യത്തിന്റെ ഒരു നിറം കൂടി കാണാൻ സാധിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

No comments:

Post a Comment